Tuesday, November 9, 2010

ഒരു കവിത

മാനസാന്തരം
സരസ്വതീ ക്ഷേത്രം !
മുന്‍പിലൊരു വടവൃക്ഷം
ശിഖരങ്ങള്‍ അറ്റുപോയ്‌
ഗതകാല സ്മരണകള്‍
തരുണിയില്‍ നിലംപൊത്തി
കുരുന്നുകള്‍ വിയര്‍ത്തു
യന്ത്രം തന്‍ കരാളഹസ്തം
ആധുനികതയ്ക് ഗതിയേകി
കോണ്‍ക്രീറ്റ് തൂണുകള്‍
മണ്ണിന്‍ മരുപ്പച്ചയെവിടെ
നനവെവിടെ ..........
കുരുന്നുകള്‍ ദാഹിച്ചു
അറിവിന്‍ ജലം വറ്റി ..
മോന്തുവാനെന്തുണ്ടിനി
കണ്ണുനീര്‍ തടാകങ്ങള്‍
പേറ്റുനോവിന്‍ വിതുമ്പല്‍
മനമെവിടെ.........മര്‍ത്യനെവിടെ.............?